Joseph Vazhackan Election Campaign

Muvattupuzha, Kerala
Muvattupuzha winning candidate
മുവാറ്റുപുഴയിലെ മുഴുവന്‍ ജനങ്ങളും ആഗ്രഹിച്ച പോലെ ജോസഫ് വാഴയ്ക്കന്‍ വീണ്ടും നമ്മുടെ സ്ഥാനാര്‍ത്ഥിയായിരിക്കുന്നു.
കക്ഷിരാഷ്ട്രീയത്തിനപ്പുറം മുവാറ്റുപുഴയ്ക്ക് സര്‍വ്വ സമ്മതനായ സ്ഥാനാര്‍ഥി എന്ന നിലയിലാണ് ഇപ്പോള്‍ അദ്ദേഹം നമ്മുടെ മുമ്പിലുള്ളത്. അഞ്ചു വര്‍ഷം മുമ്പ് ശ്രീ.ജോസഫ് വാഴയ്ക്കന്‍ നമുക്ക് ഏറക്കുറെ അന്യനായിരുന്നു. എന്നാലിന്ന്, നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം നമ്മുടെ ഒരു കുടുംബാംഗമായി മാറിക്കഴിഞ്ഞു. ചിരിയിലും ചിന്തയിലും ദുഃഖങ്ങളിലും ദുരിതങ്ങളിലും കൂടെ നിന്നു നാഥനായും നായകനായും മാറിയ കുടുംബാംഗം. മുവാറ്റുപുഴയുടെ മണ്ണില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് കാലു കുത്തുമ്പോള്‍ ശ്രീ. വാഴയ്ക്കന്‍ ഉള്ളില്‍ തട്ടി നമുക്കൊരു വാക്കു തന്നു, ''വിജയിപ്പിച്ചാല്‍ എന്റെ കുഞ്ഞിനെപ്പോലെ ഞാനീ മണ്ഡലത്തെ നോക്കും'' ആ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചു കൊണ്ട് അദ്ദേഹം നമുക്ക് മുന്നില്‍ വീണ്ടുമെത്തുന്നു, ഒരു പുതിയ ജനവിധിക്കായി. കേരളം വളരാന്‍ യു.ഡി.എഫ്. തുടരണം.
മുവാറ്റുപുഴയ്ക്ക് മുന്നേറാന്‍ ശ്രീ.ജോസഫ് വാഴയ്ക്കന്‍ മുന്നിലുണ്ടാവണം. മുവാറ്റുപുഴയുടെ വികസനത്തിന്റെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കന് കൈപ്പത്തി അടയാളത്തില്‍ വോട്ടു നല്കി ചരിത്ര വിജയം സമ്മാനിക്കൂ
മൂവാറ്റുപുഴ MLA ശ്രീ ജോസഫ്‌ വാഴയ്ക്കൻ ആവിഷ്കരിച്ച് നടപ്പിലാക്കിയ റെയിൻബോ പദ്ധതി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പിനു വഴിയൊരുക്കി. പ്രീ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെ പ്രത്യക്ഷമായ മാറ്റങ്ങളാണ് ഈ കാലയളവിൽ ഉണ്ടായത്. പുതിയ നിരവധി അങ്കണവാടി കെട്ടിടങ്ങൾ മുതൽ സിവിൽ സർവീസ് അക്കാദമി വരെ നിർമ്മാണം പൂർത്തിയാക്കിയവയിൽ പെടുന്നു...
Social media & sharing icons powered by UltimatelySocial